ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പേജിൽ നിങ്ങൾ കണ്ടെത്തും. “ഭൂമിയിലായിരിക്കുമ്പോൾ എന്റെ ഉദ്ദേശ്യം എന്താണ്?” “മറ്റുള്ളവരിൽ ഞാൻ കാണുന്ന സമാധാനം എനിക്കില്ലെന്ന് തോന്നുന്നത് എന്തുകൊണ്ട്?” അല്ലെങ്കിൽ, “ഇതാണോ എന്റെ വിധി?” ഇതുപോലെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പേജിൽ നിങ്ങൾ കാണും. നിങ്ങൾക്കത് മനസ്സിലാകണമെന്നില്ല, പക്ഷേ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവായ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. വാസ്തവത്തിൽ, നിങ്ങളുടെ സ്വഭാവത്താൽ നിങ്ങൾ അകന്നിരിക്കുന്നു. നിങ്ങൾക്കുള്ള ഞങ്ങളുടെ സന്ദേശം പ്രത്യാശയാണ്, കാരണം ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ അവനുമായി ബന്ധം പുനഃസ്ഥാപിക്കണമെന്നാണ് അവന്റെ ആഗ്രഹം, അവനിലേക്ക് മടങ്ങിവരുന്ന വഴി അവൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അകൽച്ച ഒരിക്കലും നിത്യതയോളം നീണ്ടുനിൽക്കുന്നതല്ല എന്നുള്ള ഉറപ്പ് ദൈവം നൽകുന്ന പരിഹാരത്തിലൂടെ വാഗ്ദാനം ചെയ്യുന്നു.
നിങ്ങൾക്ക് ആഗ്രഹമുണ്ടോ:
“ലോക” ത്തോടുള്ള, അതായത് എന്നെയും നിങ്ങളെയും _namePerson_ പോലുള്ളവരോടുള്ള ദൈവസ്നേഹമാണ്, നിങ്ങൾക്ക് പരിഹാരം നൽകാൻ ദൈവത്തിന് കാരണമായിത്തീർന്നത്, അതിനാൽ അവന്റെ സ്നേഹവും അവനുമായി നിങ്ങൾ അനുരഞ്ജനം പ്രാപിക്കുന്നതോടുകൂടെ ലഭിക്കുന്ന സമാധാനവും നിങ്ങൾക്ക് അനുഭവിക്കാനാകും. ജീവിതത്തിലെ ദുഷ്കരമായ സമയങ്ങളിൽ പോലും നിങ്ങളുടെ ജീവിതം മറ്റുള്ളവരോടും ദൈവത്തോടുമുള്ള സമാധാനവും സന്തോഷവും കൊണ്ട് നിറയണമെന്ന് അവൻആഗ്രഹിക്കുന്നു.
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും _namePerson_ നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ _namePerson_ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ബൈബിളിൽ നിന്നുള്ള ഉദ്ധരണി: യോഹന്നാൻ 3:16
നിങ്ങൾക്ക് ഇപ്പോൾ സമൃദ്ധിയായ ജീവൻ ലഭിക്കണമെന്നാണ് ദൈവത്തിന്റെ ഉദ്ദേശ്യം. പിന്നെ എന്തുകൊണ്ടാണ്, ഈ സമൃദ്ധിയായ ജീവൻ മിക്ക ആളുകളും അനുഭവിക്കാത്തത്? യോഹന്നാൻ 10:10
രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു. യെശയ്യാവു 59: 1-2 ഇതാണ് ദൈവവും നിങ്ങളും തമ്മിലുള്ള വേർപാടിന് കാരണമായത്. _namePerson_, ആദാമിന്റെ പാപത്തിലൂടെ നിങ്ങളിലേക്ക് കൈമാറിയ പാപത്താൽ ജനിച്ചവരാണ് നിങ്ങൾ, തിരഞ്ഞെടുപ്പിലൂടെയും നിങ്ങൾ പാപം ചെയ്തു. ദൈവത്തിനും നിങ്ങൾക്കും ഇടയിൽ ഈ വേർപാട് ഇപ്പോൾ ഉണ്ട്.
ദൈവവുമായുള്ള കൂട്ടായ്മ നമുക്ക് ആസ്വദിക്കാനും അവനെ മഹത്വപ്പെടുത്തുവാനും ദൈവവുമായി ഒരു സുഹൃത്താകുവാനുംദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യരെ സൃഷ്ടിച്ചു. ദൈവം സൃഷ്ടിച്ചതെല്ലാം കണ്ട് അതിശയം തോന്നാനും ആസ്വദിക്കാനും ദൈവം നമുക്കായി മനോഹരമായ ഒരു ലോകം സൃഷ്ടിച്ചു. സംതൃപ്തവും സന്തുഷ്ടകരവുമായ ഒരു ജീവിതം നയിക്കുവാൻ അവൻ നമുക്ക് അവസരം നൽകി.
_namePerson_, ദൈവം റോബോട്ടുകളെയല്ല, മറിച്ച് അവന്റെ സ്വരൂപത്തിൽ ജീവിക്കുന്നവരെയാണ് സൃഷ്ടിച്ചത്, അവന് സ്നേഹിക്കാനും അനുസരിക്കാനും അവനെയും അവൻ വാഗ്ദാനം ചെയ്യുന്നതെല്ലാം ആസ്വദിക്കാനും തിരഞ്ഞെടുക്കാവുന്ന ഒരു സ്വതന്ത്ര ഇച്ഛാശക്തിയുണ്ട്. ഈ ഇച്ഛാസ്വാതന്ത്ര്യത്തിലൂടെ നാം അനുസരണക്കേട് കാണിക്കാനും ദൈവത്തെ സ്നേഹിക്കുന്നത് തിരഞ്ഞെടുക്കാതിരിക്കാനുമുള്ള സാധ്യത വന്നു. ഒരു യഥാർത്ഥ സൗഹൃദവും യഥാർത്ഥ സ്നേഹവും ഉണ്ടായിരിക്കണമെങ്കിൽ, തിരഞ്ഞെടുപ്പ് ആവശ്യമാണ്. റോബോട്ടുകളെപ്പോലെ സൗഹൃദങ്ങളുടെയും സ്നേഹത്തിന്റെയും അടിസ്ഥാനംകൃത്രിമമായി ഉണ്ടാക്കാനാവില്ല, പക്ഷേ നാം തിരഞ്ഞെടുക്കുന്നു.
എന്നിരുന്നാലും, ആദ്യം സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്വന്തം വഴി തിരഞ്ഞെടുത്തു, അവന്റെ അനുസരണക്കേടിനെ പാപം എന്ന് വിളിക്കുന്നു. പാപം എന്നാൽ ലക്ഷ്യം നഷ്ടപ്പെടുക എന്നാണർഥം, കാരണം ദൈവം നമുക്കുവേണ്ടി വളരെ മികച്ചതാണ് ഉദ്ദേശിച്ചത്. പാപത്തിന്റെ അനന്തരഫലങ്ങൾ ആദ്യ മനുഷ്യനായ ആദാമിനും ആദ്യ സ്ത്രീ ഹവ്വായ്ക്കും മാത്രമല്ല, എല്ലാ മനുഷ്യർക്കും ഉണ്ട്, കാരണം മനുഷ്യകുലത്തിലേയ്ക്കെല്ലാം ഈ പാപസ്വഭാവം പ്രവേശിച്ചു.
ബൈബിൾ പറയുന്നു:
“അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” റോമർ 5:12
ലക്ഷ്യം നഷ്ടപ്പെട്ടതിലൂടെ, അത് നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തി, ബന്ധം തകർന്നു. ഇതിന്റെ ഫലമായി, ഇപ്പോൾ ബന്ധിപ്പിക്കാനാവാത്ത ഒരു അകൽച്ച ഉണ്ട്. ബന്ധം സ്ഥാപിക്കുവാൻ ഇവയെല്ലാം നം ശ്രമിച്ചേക്കാം:
മതപരമായ പ്രവൃത്തികളും ചടങ്ങുകളും
ഉയർന്ന ധാർമ്മിക നിലവാരം
ധ്യാനം
മനുഷക്ഷേമ പ്രവർത്തികളിൽ ഏർപ്പെടുന്നു
സന്നദ്ധപ്രവർത്തനം
മറ്റു പല വഴികളുമുണ്ട്, ഈ വിടവ് നികത്താൻ ഒരു മാർഗ്ഗവുമില്ല, കാരണം ദൈവം പരിശുദ്ധനാണ്, നമ്മൾ എന്തുതന്നെ ചെയ്താലും നമ്മുടെ പാപങ്ങൾ നീക്കി ലക്ഷ്യത്തിലെത്താൻ കഴിയില്ല.
ബൈബിൾ പറയുന്നു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”. റോമർ 3:23
"പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ."റോമർ 6:23
ദൈവത്തിൽ നിന്ന് നമ്മെ വേർപെടുത്തിയ പാപത്തിന് പരിഹാരം നൽകേണ്ടത് താൻ തന്നെയാണെന്ന് ദൈവത്തിന് അറിയാമായിരുന്നു. ഈ പരിഹാരംകൊണ്ട് അർത്ഥമാക്കിയത്, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം ഒരു മനുഷ്യനായി നമ്മിലേക്ക് വരും എന്നാണ്. മറ്റാർക്കും ചെയ്യാൻ കഴിയാത്തത് യേശു ചെയ്യും. ദൈവം ആവശ്യപ്പെടുന്ന തികഞ്ഞ പാപരഹിത ജീവിതമാണ് അവൻ ജീവിച്ചത്, പാപം നിമിത്തം, നമ്മുടെ സ്ഥാനത്ത് സ്വയം ശിക്ഷ അനുഭവിച്ചുകൊണ്ട് യേശു മനസ്സോടെ തന്റെ ജീവൻ നമുക്ക് പകരം നല്കി.
നിങ്ങളുടെ പരസ്പര ബന്ധത്തിലും ക്രിസ്തുയേശുവിന്റെ അതേ മനോഭാവം പുലർത്തുക:
അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. ഫിലിപ്പിയർ 2: 5-7
നമ്മുടെ പാപങ്ങൾക്കായി മരിക്കുന്നതിലൂടെ, ദൈവത്തിനും നമുക്കും ഇടയിലുള്ള വിടവ് യേശു നികത്തി.
ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. റോമർ 5: 8
വാസ്തവത്തിൽ, യേശു ഈ വിധത്തിൽ പറഞ്ഞു: യേശു പറഞ്ഞു, "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. ” യോഹന്നാൻ 14: 6
ഒടുവിൽ ദൈവം തന്നെ പരിഹാരവുമായി എത്തിയിരിക്കുന്നു. യേശുക്രിസ്തുവിലൂടെ ദൈവം മനുഷ്യനായിത്തീർന്നു, ദൈവത്തിനും നമുക്കും ഇടയിൽ ഉണ്ടായ വിടവ് നികത്തപ്പെട്ടു. അതുകൊണ്ടാണ് അവൻ ഈ ഭൂമിയിലേക്ക് വന്നത്; അവൻ ക്രൂശിൽ അതിക്രൂരമായി മരണമടഞ്ഞു, നമ്മുടെ പാപങ്ങൾക്കായുള്ള ശിക്ഷ നമുക്ക് പകരമായി അവൻ വഹിച്ചു. ഇത് ചെയ്യുന്നതിലൂടെ, ദൈവത്തിനും നമുക്കും ഇടയിൽ ഉണ്ടായിരുന്നു വിടവ് യേശു നികത്തി.
എന്നാൽ ദൈവം നമ്മോടുള്ള തന്റെ സ്നേഹം ഇതിൽ പ്രകടമാക്കുന്നു: നാം പാപികളായിരിക്കുമ്പോൾ തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. റോമർ 5: 8
അതിനു അല്പം മുമ്പ്:
യേശു പറഞ്ഞു, “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല." യോഹന്നാൻ 14: 6
അസന്തുഷ്ടി
അകൽച്ച
കുറ്റബോധം
അനിശ്ചിതത്വം
ലക്ഷ്യത്തിന്റെ അഭാവം
കലഹവും വേവലാതിയും
സന്തോഷം
കൂട്ടായ്മയും ബന്ധവും
ക്ഷമ
നിത്യജീവൻ
സമൃദ്ധിയായ ജീവൻ
സമാധാനം
_namePerson_, ഇപ്പോൾ നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഈ ലോകത്തിലെ എല്ലാവരും പാപം നിമിത്തം ദൈവത്തിൽ നിന്ന് വേർപെട്ടവരായി ജനിച്ചു. _namePerson_, നിങ്ങളും മറ്റെല്ലാവരും പാപമുള്ളവരാണെന്ന് കാണപ്പെട്ടു, അവർ നിത്യ ന്യായവിധിക്ക് കീഴിലാണ്. ഇത് നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ സംഭവിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല, അവൻ നിങ്ങളോട് ക്ഷമ കാണിക്കുന്നു,നിങ്ങളോ മറ്റാരെങ്കിലുമോ നശിച്ചുപോകാൻ അല്ല, മറിച്ച് എല്ലാവരും മാനസാന്തരത്തിലേക്ക് വന്ന് നിത്യജീവൻ പ്രാപിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ, ദൈവവും നിങ്ങളും തമ്മിലുള്ള വേർപാട് തുടരും. ജീവൻ തിരഞ്ഞെടുക്കുവാനായി ദൈവം ഇപ്പോൾ നിങ്ങളുടെ അടുക്കൽ എത്തുന്നു; യഥാർത്ഥത്തിൽ അവന്റെ പൈതലാകാനും അവൻനിങ്ങളുടെ പിതാവാകാനും അവൻ നിങ്ങൾക്ക് ഈ അവസരം നൽകുന്നു. സ്നാനമോ അല്ലെങ്കിൽ സ്ഥിരീകരണം പോലുള്ള മതപരമായ ഒരു ചടങ്ങ് കാരണം അല്ലെങ്കിൽ മതനിയമങ്ങൾ പാലിച്ചുകൊണ്ട് അല്ലെങ്കിൽ സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾക്ക് ദൈവവുമായി അനുരഞ്ജനപ്പെടാനോ, പാപക്ഷമ ലഭിക്കുകയോ ചെയ്യുന്നില്ല. യേശുവിനെ തെരഞ്ഞെടുക്കുക എന്നാൽ ദൈവത്തെ തിരഞ്ഞെടുക്കുക, ഇതാണ് വിശ്വാസം, ഇത് ദൈവത്തിന്റെ കൃപയാൽ ആണ്. നിങ്ങൾ തിരഞ്ഞെുടുക്കുന്നതിൽ വെച്ച് ഇതിനേക്കാൾ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു തിരഞ്ഞെടുപ്പ് കാണില്ല. അവന്റെ സന്ദേശവും അവനാരാണെന്നും വിശ്വസിക്കുന്നതിലൂടെ നിങ്ങൾ ദൈവമക്കളായിത്തീരുന്നു.
അവനെ [യേശുവിനെ] കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന _namePerson_ ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. യോഹന്നാൻ 1:12
അവന്റെ സന്ദേശവും അവൻ ആരാണെന്നുള്ള സത്യവും അവന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ അവൻ നേടിയ കാര്യങ്ങളും വിശ്വസനീയമാണെന്ന് ബൈബിൾ പറയുന്നു.
“യേശുവിനെ കർത്താവു" എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. റോമർ 10: 9-10
നിങ്ങൾ ഇത് ചെയ്യുമ്പോൾ നിങ്ങൾക്ക് പാപമോചനം ലഭിക്കും. നിങ്ങൾ ഇപ്പോൾ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു, കർത്താവായ യേശുക്രിസ്തുമൂലം ദൈവത്തോടു സമാധാനം ഉണ്ടു. ഇതിനെ ‘വിശ്വാസം’ എന്ന് വിളിക്കുന്നു. ഇതാണ് ‘യേശുവിൽ വിശ്വസിക്കുക’ എന്നതിന്റെ അർത്ഥം. _namePerson_, നിങ്ങൾ ഇത് വ്യക്തിപരമായി ചെയ്യണം, അവന്റെ സന്ദേശം സ്വീകരിക്കണം, യേശുവിനെ സ്വീകരിക്കുക എന്നതാണ് ഇതിന്റെ സാരം. യേശു നിങ്ങളുടെ ജീവിതത്തിന്റെ കർത്താവാണ്.
അവനെ [യേശുവിനെ] കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന _namePerson_ ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. യോഹന്നാൻ 1:12
_namePerson_, നിങ്ങൾ:
1. ഒരു പാപിയാണെന്നും നിങ്ങൾ ദൈവത്തിൽ നിന്ന് വേർപെട്ടിട്ടുണ്ടെന്നും മനസ്സിലാക്കുന്നുണ്ടോ?
2. ദൈവത്തിലേക്ക് വരാൻ യേശുക്രിസ്തുവിനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യണമെന്ന് വിശ്വസിക്കുന്നുണ്ടോ?
3. യേശു നിങ്ങളുടെ ശിക്ഷ ഏറ്റെടുത്തതിനാൽ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കാൻ നിങ്ങൾ യേശുവിനോട് ആവശ്യപ്പെടുമോ?
4. അവൻ കർത്താവാണെന്നും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
_namePerson_, ഈ ചോദ്യങ്ങൾക്ക് നിങ്ങൾ ഉവ്വ് എന്നാണ് ഉത്തരം പറഞ്ഞതെങ്കിൽ, അത് ദൈവത്തോട് ഒരു പ്രാർത്ഥനയിൽ പറയുക, കാരണം നിങ്ങളുടെ ഹൃദയത്തിലുള്ളത് അവനറിയാം.
യേശുവിന്റെ രക്തത്തിലൂടെയും ത്യാഗത്തിലൂടെയും നിങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞതിന് ഇപ്പോൾ നിങ്ങൾക്ക് ദൈവത്തിന് നന്ദി പറയാൻ കഴിയും.
5. നിങ്ങളുടെ ജീവിതകാലം മുഴുവൻ അവനെ അനുഗമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ദൈവത്തോട് പറയാൻ ഇപ്പോൾ സമയമായി, കാരണം നിങ്ങൾ ഇപ്പോൾ ഒരു ‘പുതിയ സൃഷ്ടി’ ആണെന്ന് ബൈബിൾ പറയുന്നു. 2 കൊരിന്ത്യർ 5: 16-17
"നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ പറയാൻ കഴിയും:
കർത്താവായ ദൈവമേ, ഞാൻ ഒരു പാപിയാണെന്നും അങ്ങയുടെ പാപക്ഷമ ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കുന്നു. യേശുക്രിസ്തു എനിക്കുവേണ്ടി മരിച്ചുവെന്നും അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്നും ഞാൻ മനസ്സിലാക്കി. എന്റെ പഴയ ജീവിതരീതിയിൽ നിന്ന് പിന്തിരിയാൻ ഞാൻ തയ്യാറാണ്. യേശുക്രിസ്തു ഇപ്പോൾ എന്റെ ഹൃദയത്തിലേക്കും എന്റെ ജീവിതത്തിലേക്കും വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അതുവഴി അങ്ങയെ എന്റെ പിതാവായി കണ്ടുമുട്ടാനും അങ്ങയെനന്നായി അറിയാനും പഠിക്കാനും കഴിയും. അങ്ങയുടെ സഹായത്തോടെ, എന്റെ ജീവിതത്തിൽ കർത്താവായി അങ്ങയെ അനുഗമിക്കാനും അങ്ങയെ അനുസരിക്കാനും ഞാൻ തയ്യാറാണ്. ആമേൻ